October 4, 2022 Tuesday

Related news

September 5, 2022
September 4, 2022
January 25, 2022
January 7, 2022
October 16, 2021
August 13, 2021
April 21, 2021
April 12, 2021
March 7, 2021
January 25, 2021

ധോണിയെ മികച്ച ഫിനിഷർ ആക്കിയത് അദ്ദേഹത്തിന്റെ ആ കഴിവാണ് :രാഹുൽ ദ്രാവിഡ്

Janayugom Webdesk
ന്യൂഡല്‍ഹി
June 11, 2020 4:08 pm

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷറായി ധോണി എങ്ങനെ മാറി എന്ന് വ്യകത്മാക്കിയിരിക്കുകായാണ് രാഹുൽ ദ്രാവിഡ് . ധോണിയുടെ വെടിക്കെട്ട് കാലത്ത് രാഹുൽ ദ്രാവിഡായിരുന്നു ക്യാപ്റ്റൻ. ധോണി തന്റെ മികച്ച പ്രകടങ്ങളിൽ കൂടുതലും കാഴ്ചവെച്ചത് രാഹുൽ ദ്രാവിഡിന്റെ മുന്നിലായിരുന്നു. മത്സരത്തിന്റെ ഫലം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്ന ധോണിയുടെ കഴിവാണ് അദ്ദേഹത്തെ മികച്ച ഫിനിഷർ ആക്കിയത് എന്നാണ് രാഹുൽ ദ്രാവിഡ് വെളിപ്പെടുത്തിയിരിക്കുന്നത് . സഞ്ജയ് മഞ്ചരേക്കറുമായുള്ള ഒരു വീഡിയോ പോഡ്‌കാസ്റ്റിനിടയാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്.

“ധോണി മികച്ച പ്രകടനം പുറത്തെടുത്ത ഏതൊരു മത്സരം കണ്ടാലും അവൻ പ്രധാനപ്പെട്ട എന്തോ ഒന്ന് ചെയ്യുകയാണെന്നാണ് തോന്നുക. മത്സരത്തിന്റെ ഫലം എന്ത് തന്നെ ആയാലും അതിനെ പറ്റി ധോണി ചിന്തിക്കാറില്ല . അത്തരം ഒരു കഴിവ് എല്ലവർക്കും കിട്ടാറില്ല. അതിനായി എല്ലാവരും പരിശ്രമിക്കണം” ദ്രാവിഡ് പറഞ്ഞു

ഇന്ത്യക്കായി നിരവധി മത്സരങ്ങളാണ് സാഹചര്യത്തിന്റെ സമ്മർദ്ദം ഇല്ലാതെ അവസാന നിമിഷം ധോണി വിജയത്തിൽ എത്തിച്ചിട്ടുള്ളത്.2011 ഇന്ത്യ ലോകകപ്പ് നേടിയപ്പോഴും അദ്ദേഹം അവസാനം വരെ ‘ക്യാപ്റ്റൻ കൂളായി’ ക്രീസിൽ ഉണ്ടായിരുന്നു.

Eng­lish sum­ma­ry: Rahul dravid about ms dhoni

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.