Janayugom Online
rahul easwar

രാഹുല്‍ ഈശ്വറിനെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്തു

Web Desk
Posted on December 17, 2018, 11:40 am

പാലക്കാട്: അയ്യപ്പ ധര്‍മ്മസേനാ നേതാവ് രാഹുല്‍ ഈശ്വറിനെ ഇന്ന് രാവിലെ പാലക്കാട് സൗത്ത് പോലീസ് സി ഐയും സംഘവും ഇന്നു രാവിലെ അറസ്റ്റു ചെയ്തു. പാലക്കാട് ഹിന്ദുമഹാസഭ അയ്യപ്പന്മാര്‍ക്കായി ഒരുക്കുന്ന ഇടത്താവളം ഉത്ഘാടനം ചെയ്യാന്‍ എത്തിയപ്പോഴാണ് അറസ്റ്റ്. രാഹുലിനെ പത്തനംതിട്ട പൊലീസിന് കൈമാറുമെന്ന് സി ഐ അറിയിച്ചു. പമ്പയില്‍ പൊലീസുകാരെ തടഞ്ഞ കേസുമായി ബന്ധപ്പെട്ട് ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് അറസ്റ്റ്.

ജാമ്യവ്യവസ്ഥകള്‍ പാലിക്കാത്തതിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം റാന്നി കോടതി രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കിയത്. ശബരിമലയിലെ തുലാമാസ പൂജാ സമയത്തെ അക്രമവുമായി ബന്ധപ്പെട്ടുള്ള കേസില്‍ കര്‍ശന ഉപാധികളോടുകൂടിയായിരുന്നു രാഹുലിന് ജാമ്യം അനുവദിച്ചിരുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചതോടെ രാഹുല്‍ ഈശ്വറിന്റെ ജാമ്യം കഴിഞ്ഞ ദിവസം റാന്നി കോടതി റദ്ദ് ചെയ്യുകയുണ്ടായി.

ഈ മാസം എട്ടാം തിയതി രാഹുല്‍ ഒപ്പിടാന്‍ സ്റ്റേഷനില്‍ എത്തിയില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഇതോടെ രാഹുലിന്റെ ജാമ്യം റാന്നി കോടതി റദ്ദ് ചെയ്യുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് നടപടി.
അതേസമയം പൊലീസ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നായിരുന്നു രാഹുലിന്‍റെ
പ്രതികരണം. ഏതാനും മണിക്കൂറുകള്‍ താമസിച്ച് എത്തിയതിനാണ് വ്യവസ്ഥ ലംഘിച്ചു എന്നു പറയുന്നതെന്നും ഇതിനെതിരെ ഇന്നു തന്നെ കോടതിയില്‍  ജാമ്യ ഹര്‍ജി നല്‍കുമെന്നും രാഹുല്‍ ഈശ്വര്‍ അറിയിച്ചു.