ചിദംബരത്തെ ജയിലിലെത്തി സന്ദർശിച്ച് പ്രിയങ്കയും രാഹുലും

Web Desk
Posted on November 27, 2019, 12:26 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്‌ നേതാവ്​ രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും പി.ചിദംബരത്തെ തിഹാര്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. ചിദംബരത്തിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇരുവരുടെയും സന്ദര്‍ശനം. ഐഎന്‍എക്​സ്​ മീഡിയ അഴിമതി കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ചിദംബരത്തിന് ഒക്ടബോര്‍ 22‑ന് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള അദ്ദേഹത്തിന്‌ ജയിലിന് പുറത്തിറങ്ങാനായിരുന്നില്ല. 99 ദിവസമായി ചിദംബരം ജയിലില്‍ കഴിയുകയാണ്. കഴിഞ്ഞ ദിവസംകോണ്‍ഗ്രസ്​ എം പി ശശി തരൂരും മകന്‍ കാര്‍ത്തി ചിദംബരവും ജയിലിലെത്തിയിരുന്നു. പാര്‍ട്ടി അദ്ദേഹത്തോടൊപ്പമുണ്ടെന്നതിന്റെ തെളിവാണ് രാഹുലിന്റേയും പ്രിയങ്കയുടേയും സന്ദര്‍ശനമെന്ന് മകന്‍ കാര്‍ത്തി ചിദംബരം പ്രതികരിച്ചു.

you may also like this video