June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

പ്രതിപക്ഷ എതിർപ്പിനിടെ ലോകകേരള സഭയ്ക്ക് രാഹുൽ ഗാന്ധിയുടെ അഭിനന്ദനം: നന്ദി പറഞ്ഞ് മുഖ്യമന്ത്രി

By Janayugom Webdesk
January 2, 2020

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോകകേരള സഭക്ക് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. സമ്മേളനം കോണ്‍ഗ്രസും യുഡിഎഫും ബഹിഷ്‌കരിക്കുന്നതിനിടെയാണ് രാഹുലിന്റെ അഭിനന്ദനം. സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ട്വീറ്റിലൂടെ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ യുഡിഎഫ് നേതാക്കള്‍ ആരും പങ്കെടുത്തില്ല. 

ഇതിനിടെയാണ് സഭയെ അഭിനന്ദിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ കത്ത് മുഖ്യമന്ത്രി പങ്കുവെച്ചത്. രാഹുലിന്റെ അഭിനന്ദനത്തിന് മുഖ്യമന്ത്രി നന്ദി അറിയിക്കുകയും ചെയ്തു. മുസ്ലിം ലീഗിലെ ഒരു വിഭാഗം ലോക കേരള സഭയെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. പ്രവാസി മലയാളികളുടെ വിഷയം കൈകാര്യം ചെയ്യുന്ന സഭയില്‍ നിന്ന് വിട്ട് നില്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍ ഉന്നയിക്കുന്നത്. കെ.എം.സി.സി അടക്കമുള്ള സംഘടനകള്‍ക്കും ഇതേ അഭിപ്രായമാണ്. ഇടത് പ്രവാസി സംഘടനകള്‍ക്ക് മേഖല പിടിച്ചടക്കാനുള്ള അവസരമൊരുക്കി കൊടുക്കലാണ് ബഹിഷ്‌കരണത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് കെഎംസിസി നേതാക്കള്‍ ആരോപിക്കുന്നു.

Eng­lish summary:rahul gand­hi con­grat­u­lates loka ker­ala sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.