രാഹുൽ വന്നോട്ടെ നേരിടും ; പിണറായി

Web Desk
Posted on March 31, 2019, 11:38 am

രാഹുല്‍ കേരളത്തില്‍ മല്‍സരിക്കുന്നതില്‍ ഇടതുപക്ഷത്തിന് ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്നും നേരിടാനുള്ള കരുത്ത് കേരളത്തില്‍ ഇടതുമുന്നണിക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .

വയനാട്ടിൽ രാഹുൽഗാന്ധി മത്സരിക്കുന്നത് സംബന്ധിച്ച്  മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  കേരളത്തില്‍ ഉയര്‍ന്നുവന്ന എല്ലാ പ്രശ്‌നങ്ങളിലും ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും നിലപാടിനൊപ്പം കോണ്‍ഗ്രസ് നിന്നിട്ടുണ്ട്.
രാഹുല്‍വരുന്നതിനുമുമ്പുതന്നെ ഇത്തരം അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ട്. രാഹുല്‍മല്‍സരിക്കേണ്ടത് ബിജെപിക്ക് എതിരായിട്ടായിരുന്നു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിവന്നാല്‍ പരാജയപ്പെടുത്താനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്.