രാജിയിലുറച്ച് രാഹുല്‍; തിരക്കിട്ട ആലോചന

Web Desk
Posted on May 27, 2019, 4:57 pm

ന്യൂ​ഡ​ൽ​ഹി:രാജിയിലുറച്ച് രാഹുല്‍ നീങ്ങുന്നു, കോണ്‍ഗ്രസ് ആകാംഷയില്‍.  ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ദ​യ​നീ​യ പ​രാ​ജ‍​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് പാ​ർ​ട്ടി അ​ധ്യ​ക്ഷ പ​ദം രാ​ജി​വ​യ്ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലു​റ​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന വ​ർ​ക്കിം​ഗ് ക​മ്മി​റ്റി​യി​ൽ രാ​ഹു​ൽ ഈ ​തീ​രു​മാ​നം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം അ​പ്പാ​ടെ ആ ​അ​ഭി​പ്രാ​യം ത​ള്ളി​യി​രു​ന്നു.  സന്ദര്‍ശകരെ കാണാതെ രാഹുല്‍ തിരക്കിട്ട ആലോചനയിലാണ്. ആന്‍റണി അടക്കം മുതിര്ന്ന ചിലരുമായി രാജിക്കാര്യം രാഹുല്‍ ആലോചിച്ചു. രാജിയുടെ ആശാനാണെങ്കിലും രാഹുല്‍ രാജിവയ്ക്കേണ്ടതില്ല എന്ന നിലപാടിലാണ് ആന്‍റണി. എന്നാല്‍ വിവിധ സംസ്ഥാനങ്ഹളില്‍ ചുതലയുള്ള ആറുപേര്‍ രാജി രാഹുലിന് നല്‍കിയിട്ടുണ്ട്.

വീ​ണ്ടും അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ർ​ത്തി​ച്ച​തി​നു പി​ന്നാ​ലെ നേ​താ​ക്ക​ളു​ടെ നീ​ണ്ട നി​ര​ത​ന്നെ രാ​ജി തീ​രു​മാ​ന​ത്തി​ൽ നി​ന്ന് രാ​ഹു​ലി​നെ പി​ന്തി​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഈ ​നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​വേ​ണു​ഗോ​പാ​ലും അ​ഹ​മ്മ​ദ് പ​ട്ടേ​ലും രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

ഈ ​സ​ന്ദ​ർ​ശ​ന വേ​ള​യി​ലാ​ണ് താ​ൻ തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ച​തെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ൽ, ഇ​ത് സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല. രാ​ഹു​ൽ രാ​ജി സ​ന്ന​ദ്ധ​ത​യ​റി​ച്ച​തു​മു​ത​ൽ ആ ​തീ​രു​മാ​ന​ത്തി​ൽ നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി സ​ന്ദേ​ശ​ങ്ങ​ളാ​ണ് പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​നും രാ​ഹു​ലി​ന് വ്യ​ക്തി​പ​ര​മാ​യും ല​ഭി​ക്കു​ന്ന​ത്.

രാ​ജി തീ​രു​മാ​നം വേ​ണ്ടെ​ന്നു വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന​ങ്ങ​ളി​ലെ പി​സി​സി​ക​ളും ക​ത്തു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ട്.