Monday
24 Jun 2019

രാഹുൽ അഞ്ച് കേസുകളിൽ പ്രതി; കൂടുതൽ വിവരങ്ങൾ അറിയാം

By: Web Desk | Thursday 4 April 2019 9:40 PM IST


വയനാട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ സ്വത്ത്, കേസ് വിവരങ്ങള്‍

കൈവശമുള്ള തുക- 40000 രൂപ

ബാങ്ക് നിക്ഷേപം- 17,93,693

പി.പി.എഫ് നിക്ഷേപം = 39,89,087

സ്വർണം- 333.300 ഗ്രാം (മതിപ്പുവില 2,91,367)

ആകെ- 5,80,58,779 രൂപ

ഭൂമി

ഡൽഹി മെഹ്‌റോളിയിൽ 2.36 ഏക്കർ കൃഷി ഭൂമി. ഉടമസ്ഥ അവകാശത്തിന്റെ പകുതി പ്രിയങ്ക ഗാന്ധിക്ക്. ഭൂമിയുടെ ഇപ്പോഴത്തെ വില = 1,32,48,284

ഹരിയാന ഗുരുഗ്രാമിൽ സിഗ്നേച്ചർ ടവറിൽ 5838 ചതുരശ്ര അടി വിസ്തീർണ്ണം ഉള്ള ഓഫിസ് മുറി. ഇപ്പോഴത്തെ വില – 8,75,70,000

ആകെ തുക = 10,08,18,284

ബാധ്യത

സോണിയ ഗാന്ധിക്ക് 5,00,000 രൂപ നല്‍കാനുണ്ട്

മറ്റ് ബാധ്യതകൾ 67,01,904

ആകെ ബാധ്യത = 72,01,904

കേസ്

ആർ.എസ്.എസ് പ്രവർത്തകർ മഹാരാഷ്ട്രയിലെ മസഗോൻ, ബിവാണ്ടി, അസമിലെ കാംരൂപ് എന്നിവിടങ്ങളിൽ നൽകിയ മൂന്ന് മാനനഷ്ട കേസുകളിൽ പ്രതി.

ബി.ജെ.പി പ്രവർത്തകർ റാഞ്ചിയിൽ ഫയൽ ചെയ്ത മാനനഷ്ട കേസിൽ പ്രതി

സുബ്രഹ്മണ്യം സ്വാമി ഡൽഹിയിൽ ഫയൽ ചെയ്‌ത സ്വകാര്യ കേസിലും പ്രതി

Related News