ലോകത്തിന് മുന്നിൽ ഇന്ത്യ ബലാത്സംഗ തലസ്ഥാനമായി മാറി; രാഹുൽഗാന്ധി

Web Desk
Posted on December 07, 2019, 9:08 pm

കോഴിക്കോട്: ലോകത്തിന് മുന്നിൽ ഇന്ത്യ ബലാത്സംഗ തലസ്ഥാനമായി മാറിയെന്ന് കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട് എം പിയുമായ രാഹുൽഗാന്ധി പറഞ്ഞു. ജനം നിയമം കയ്യിലെടുക്കുന്നതിന് കാരണം രാജ്യം ഭരിക്കുന്നയാൾ അക്രമത്തിൽ വിശ്വസിക്കുന്നത് കൊണ്ടാണ്. രാജ്യത്ത് സ്ത്രീകൾക്കെതിരായ അക്രമങ്ങൾ വർധിക്കുന്നതായി അദ്ദേഹം കുറ്റപ്പെടുത്തി. നിങ്ങൾ രാജ്യാന്തര മാധ്യമങ്ങളുടെ തലക്കെട്ട് നോക്കൂ, അവർ ഇന്ത്യയെ വിശേഷിപ്പിക്കുന്നത് ബലാത്സംഗ തലസ്ഥാനമെന്നാണ്. പീഡനക്കേസിൽ ബി ജെ പി എംഎൽഎ പ്രതിയായിട്ടും പ്രധാനമന്ത്രി പ്രതികരിക്കുന്നില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മണ്ഡലം പര്യടനത്തിനിടെ വിവിധ പരിപാടികളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

you may also like this video;