March 23, 2023 Thursday

Related news

March 23, 2023
March 23, 2023
March 19, 2023
March 17, 2023
March 14, 2023
March 11, 2023
March 7, 2023
February 26, 2023
February 23, 2023
February 12, 2023

അധ്യക്ഷ സ്ഥാനത്തേക്ക്​ ഇല്ലെന്ന് രാഹുൽഗാന്ധി

Janayugom Webdesk
ന്യൂഡൽഹി
March 4, 2020 9:44 pm

കോൺഗ്രസ്​ അധ്യക്ഷ സ്ഥാനത്തേക്ക്​ മടങ്ങിയെത്തിയേക്കുമെന്ന പ്രവർത്തകർക്കിടയി​ലെ അഭ്യൂഹങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്​ നിലപാട്​ വ്യക്തമാക്കി രാഹുൽ ഗാന്ധി. അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തണമെന്ന നേതാക്കളുടെ ആവശ്യം രാഹുൽ ഗാന്ധി തള്ളിയതായാണ്​ റിപ്പോർട്ട്​. ഇതു​ സംബന്ധിച്ച്​ ഇനി പുനരാലോചനയില്ലെന്ന് രാഹുൽ വ്യക്തമാക്കിയതായി അദ്ദേഹത്തോട്​ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്​ എൻഡിടിവി റിപ്പോർട്ട് ചെയ്തു​. ”നേതൃത്വവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഞാൻ തീരുമാനം വ്യക്തമാക്കിയതാണ്. ഇക്കാ​ര്യം വിശദീകരിച്ച് നേരത്തേ പാർട്ടിക്ക് കത്തു നൽകുകയും ചെയ്തിട്ടുണ്ട്​. നിലവിൽ കോൺഗ്രസ്​ അധ്യക്ഷപദത്തിൽ തിരിച്ചുവരുന്നതു സംബന്ധിച്ച്​ ചോദ്യമേ ഉദിക്കുന്നില്ല”-രാഹുൽ ഗാന്ധി പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ദയനീയ പരാജയത്തെത്തുടർന്ന്​ രാഹുൽ അധ്യക്ഷപദം ഒഴിയുകയായിരുന്നു. തുടർന്ന്​ സോണിയ ഗാന്ധി കോൺഗ്രസ് ഇടക്കാല അധ്യക്ഷയായി നിയമിതയായി. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് വിശ്രമത്തിലുള്ള സോണിയയ്ക്കു പകരം രാഹുൽ തന്നെ അധ്യക്ഷപദത്തിൽ എത്തുമെന്ന് ഏതാനും ദിവസങ്ങളായി റിപ്പോർട്ടുണ്ടായിരുന്നു.

ENGLISH SUMMARY:Rahul Gand­hi says he will not be president

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.