മാനനഷ്ടക്കേസ്: രാഹുല്‍ ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാകും

Web Desk
Posted on July 04, 2019, 9:12 am

മുംബൈ: മാനനഷ്ടക്കേസുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി ഇന്ന് മുംബൈയിലെ കോടതിയില്‍ ഹാജരാകും. മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആര്‍എസ്എസ് ബന്ധമുണ്ടെന്ന പ്രസ്താവനയിലാണ് രാഹുലിനെതിരെ മാനനഷ്ടക്കേസുള്ളത്. ആര്‍എസ്എസ് പ്രവര്‍ത്തകനായ ധ്രുതിമാന്‍ ജോഷിയാണ് 2017ല്‍ രാഹുല്‍ ഗാന്ധിക്കെതിരെ കേസ് ഫയല്‍ ചെയ്തത്.

you may also like this video