Janayugom Online
New Delhi : Congress Party Vice President Rahul Gandhi at a meeting with members of the Fishermens' Congress in New Delhi on Wednesday. PTI Photo by Shirish Shete(PTI9_6_2017_000091A)

രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

Web Desk
Posted on December 04, 2017, 9:11 am

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. വൈകിട്ട് മൂന്ന് വരെയാണ് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള സമയം.

തിങ്കളാഴ്ച നാമനിർദേശപത്രിക സമർ‌പ്പിച്ചാൽ ചൊവ്വാഴ്ച പത്രികകളുടെ സൂക്ഷ്മപരിശോന നടത്തും. സൂക്ഷ്മപരിശോധന പൂർത്തിയായാൽ സ്ഥാനാർത്ഥികളുടെ പട്ടിക പ്രസിദ്ധപ്പെടുത്തും. പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി 11 വരെയാണ്.

രാഹുൽ ഗാന്ധിക്ക് വേണ്ടി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പിസിസികളിൽ നിന്ന് നാലോ അതിലധികമോ നാമനിർദേശപത്രികകൾ സമർപ്പിക്കുമെന്നാണ് സൂചന.