തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു ശേഷം ആദ്യമായി രാഹുല്‍ ഇന്ന് അമേത്തിയില്‍

Web Desk
Posted on July 10, 2019, 11:21 am

അമേത്തി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്കു ശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് അമേത്തിയില്‍. കേന്ദ്രമന്ത്രി സ്മ‍ൃതി ഇറാനിയോട് 52,000 വോട്ടിനാണ് രാഹുല്‍ തോറ്റത്. പരാജയകാരണം വിലയിരുത്തുന്നതിനുകൂടിയാണ് സന്ദര്‍ശനമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

അഞ്ചു നിയമസഭ മണ്ഡലങ്ങളിലെ ബൂത്ത് പ്രസിഡന്റുമാര്‍ അടക്കമുള്ള പാര്‍ട്ടി പ്രതിനിധികളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. പുറമെ, ചില ഗ്രാമങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.

You May Also Like This: