രാഹുല്‍ ഗാന്ധി ഇന്ന് മലപ്പുറത്ത്, നാളെ വയനാട്ടില്‍; ദുരന്തമേഖലകള്‍ സന്ദര്‍ശിക്കും

Web Desk
Posted on August 11, 2019, 8:53 am

കോഴിക്കോട്: സംസ്ഥാനത്തെ ദുരിത ബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും വയനാട് എം പി രാഹുല്‍ ഗാന്ധി ഇന്നെത്തും. ഇന്ന് വൈകിട്ട് 4 മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി മലപ്പുറത്തേക്കും നാളെ വയനാട്ടിലേക്കും പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പ്രതിപക്ഷ നേതാവിന്റെ ഓഫിസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചതായും രമേശ് ചെന്നിത്തല പറഞ്ഞു.