15 July 2025, Tuesday
KSFE Galaxy Chits Banner 2

Related news

May 24, 2025
May 24, 2025
May 17, 2025
May 4, 2025
April 5, 2025
April 4, 2025
March 8, 2025
February 23, 2025
February 23, 2025
February 19, 2025

രാഹുല്‍ഗാന്ധി ലോക്സഭയില്‍ നടത്തിയ ഹിന്ദു പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു

Janayugom Webdesk
ന്യൂഡല്‍ഹി
July 2, 2024 11:11 am

പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി ലോക്സഭയില്‍ നടത്തിയ ഹിന്ദു പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്തു.രാജ്യത്തെ മഹാന്മാര്‍ അഹിംസയെ കുറിച്ചാണ് പറഞ്ഞിട്ടുള്ളതെന്നും എന്നാല്‍ ഹിന്ദുക്കള്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ വിദ്വേഷമാണ് പ്രചരിപ്പിക്കുന്നതെന്നുമായിരുന്നു പരാമര്‍ശം. ലോക്സഭയിലെ നന്ദിപ്രമേയ പ്രസംഗത്തിനിടെയായിരുന്നു രാഹുല്‍ ഇങ്ങനെ പറഞ്ഞത്.

പരാമ‍ര്‍ത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി ഹിന്ദുക്കളെ അവഹേളിച്ചുവെന്ന് ആക്ഷേപിച്ച് ബിജെപി രംഗത്തെത്തിയിരുന്നു.ഹിന്ദു സമൂഹത്തെയാകെ അക്രമികളായി ചിത്രീകരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ഇടപെട്ട് പറഞ്ഞു. ഹിന്ദു സമൂഹത്തെ രാഹുൽ അവഹേളിച്ചുവെന്നും മാപ്പുപറയണമെന്നും ആഭ്യന്തര മന്ത്രി അമിത്‌ ഷാ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവായ ശേഷമുള്ള രാഹുലിന്റെ ആദ്യ പ്രസംഗത്തിനിടെ രണ്ടുവട്ടമാണ്‌ പ്രധാനമന്ത്രി ഇടപ്പെട്ടത്‌.പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്‌, പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു, തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവ്‌, ബിജെപി അംഗം നിഷികാന്ത്‌ ദൂബെ തുടങ്ങിയവരും രാഹുലിന്റെ പ്രസംഗത്തിനിടെ ഇടപ്പെട്ടു. പരമശിവന്റെയും യേശുവിന്റെയും ഗുരുനാനാക്കിന്റെയും ചിത്രങ്ങളുമായാണ്‌ രാഹുൽ എത്തിയത്‌. ദൈവങ്ങളുടെ ചിത്രങ്ങൾ ഉയർത്തിയതിന്‌ സ്‌പീക്കർ രാഹുലിനെ ശാസിച്ചു.

Eng­lish Summary:
Rahul Gand­hi’s Hin­du remarks in the Lok Sab­ha were removed from the Lok Sab­ha records

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.