Friday
22 Nov 2019

മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം

By: Web Desk | Friday 12 July 2019 8:36 PM IST


അഹമ്മദാബാദ്: നോട്ട് നിരോധം നടപ്പാക്കി അഞ്ച് ദിവസത്തിനകം 745.59 കോടിയുടെ നിരോധിച്ച നോട്ട് കൈമാറിയതില്‍ ബാങ്ക് അഴിമതി നടത്തിയെന്ന പ്രസ്താവനയില്‍ അജയ് പട്ടേല്‍ നല്‍കിയ മാന നഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്ക്ക് ജാമ്യം അനുവദിച്ചു. ഗുജറാത്ത് മെട്രോപൊളിറ്റന്‍ കോടതിയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം അനുവദിച്ചത്.

അഹമ്മദാബാദ് ജില്ല സഹകരണ ബാങ്ക് ചെയര്‍മാനായ അജയ് പട്ടേല്‍ കഴിഞ്ഞ വര്‍ഷമാണ് രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ കേസ് നല്‍കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബാങ്കിന്റെ ഡയറക്ടര്‍മാരില്‍ ഒരാളാണ്. രാഹുലിനും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലക്കും എതിരെയാണ് കേസ് നല്‍കിയത്.

Related News