Thursday
22 Aug 2019

മലയാളി താരം രാഹുല്‍ കെ പി കേരള ബ്ലാസ്റ്റേഴ്‌സില്‍

By: Web Desk | Thursday 20 June 2019 6:49 PM IST


കൊച്ചി: അണ്ടര്‍17 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി ബൂട്ടുകെട്ടിയ മലയാളി താരം രാഹുല്‍ കെപി കേരള ബ്ലാസ്റ്റേഴ്‌സില്‍. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് രാഹുല്‍ കെപിയുമായി കരാര്‍ ഒപ്പിട്ട വാര്‍ത്ത പുറത്തുവിട്ടത്. എത്ര വര്‍ഷത്തേക്കാണ് കരാര്‍ എന്നത് വെളിപ്പെടുത്തിയിട്ടില്ല.

17ആം നമ്പര്‍ ജേഴ്‌സിയാണ് രാഹുലിന് നല്‍കിയിരിക്കുന്നത്. ഒരു മിനിട്ടോളം നീളുന്ന അവതരണ വീഡിയോ ആണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ ടീമിലെ മലയാളി താരങ്ങള്‍ 10 പേരായി. കൂടുതല്‍ മലയാളി താരങ്ങളെ ടീമിലെടുത്തു ടീമിന്റെ നഷ്ട്ടമായ ആരാധകരെ തിരികെ കൊണ്ടുവരാനും കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന്റെ ക്ഷീണം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഇത്തവണ നിരവധി മികച്ച താരങ്ങളെയാണ് ബ്ലാസ്റ്റേഴ്‌സ് സൈന്‍ ചെയ്തിരിക്കുന്നത്.

2017 മുതല്‍ രണ്ട് സീസണുകളില്‍ ഐലീഗ് ക്ലബായ ഇന്ത്യന്‍ ആരോസിനു വേണ്ടി ബൂട്ടണിഞ്ഞ രാഹുല്‍ 36 മത്സരങ്ങളില്‍ നിന്നായി 6 ഗോളുകള്‍ നേടിയിട്ടുണ്ട്. അണ്ടര്‍17 മുതല്‍ ഇന്ത്യയുടെ വിവിധ ഏജ് ഗ്രൂപ്പുകളില്‍ കളിച്ച രാഹുല്‍ തൃശൂര്‍ സ്വദേശിയാണ്.

#MmudeGadiRahul

Swagatham #MmudeGadiRahul 🙏💛💙 #KeralaBlasters

Kerala Blasters ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಗುರುವಾರ, ಜೂನ್ 20, 2019

Related News