14 March 2026, Saturday

Related news

March 6, 2026
February 28, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026

രാഹുൽ മാങ്കൂട്ടത്തിൽ ഇന്നും ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകും

Janayugom Webdesk
കൊച്ചി
February 17, 2026 8:42 am

വിവാഹ വാഗ്ദാനം ചെയ്ത് യുവതിയെ പീ‍ഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎഇന്നും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും. അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്. തിരുവനന്തപുരത്തും പാലക്കാടും വച്ച് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഈ കാലയളവിൽ രാഹുൽ ഉപയോഗിച്ച ഫോണ്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടുവെങ്കിലും കൈമാറിയില്ല. ഫോണുകള്‍ വിറ്റുവെന്നും നഷ്ടമായെന്നുമാണ് മറുപടി. ചില ചോദ്യങ്ങള്‍ക്കും വ്യക്തമായ മറുപടിയുണ്ടായില്ല. ഹൈക്കോടതി രാഹുലിന് ഈ കേസിൽ ജാമ്യം അനുവദിച്ചിരുന്നു. ഇന്നും നാളെയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് കോടതി നിർദ്ദേശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.