16 December 2025, Tuesday

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ പൊളിയുന്നു; പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Janayugom Webdesk
പാലക്കാട്
November 7, 2024 6:23 pm

കെപിഎം ഹോട്ടല്‍ കളളപ്പണ വിവാദത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വാദങ്ങള്‍ പൊളിയുന്നു. ഇത് സംബന്ധിച്ച പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. കെപിഎം ഹോട്ടലില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പോയത് മറ്റൊരു വാഹനത്തിലാണെന്ന് വ്യക്തമാക്കുന്നതാണ് സിസിടിവി ദൃശ്യങ്ങള്‍. ബാഗ് കയറ്റിയ വാഹനത്തില്‍ രാഹുല്‍ കയറിയിട്ടില്ല. വെളുത്ത ഇന്നോവ ക്രിസ്റ്റ കാറിലാണ് ഫെനി നൈനാന്‍ ബാഗ് കയറ്റുന്നത്. ഈ സമയം രാഹുല്‍ ഒപ്പമുണ്ട്. എന്നാല്‍ പിന്നീട് ആ കാറില്‍ കയറാതെ മുമ്പിലുള്ള മറ്റൊരു കാറില്‍ കയറുന്നു. ഇതിന് പിന്നാലെ ഫെനി വാഹനമോടിച്ച് പോകുന്നതും ദൃശ്യങ്ങളില്‍ കാണാം.

ഇന്നലെ വരെ യാത്രയ്ക്ക് ആവശ്യമായ വസ്ത്രങ്ങളാണ് ബാഗിലെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. അതിലെ വസ്ത്രം എടുത്ത ശേഷം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചുവെന്നും രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ പാടെ പൊളിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.  രാഹുല്‍ പുറത്തേക്ക് വരുമ്പോള്‍ ഫെനിയും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ കാറില്‍ കയറിയില്ലെന്ന് മാത്രമല്ല പെട്ടി കാറില്‍ കയറ്റുകയും ചെയ്തു.

താന്‍ എവിടെ പോയാലും ഈ നീല ട്രോളി ബാഗും  ഒപ്പം കൊണ്ടു പോകാറുണ്ടെന്നായിരുന്നു രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. പത്ര സമ്മേളനത്തില്‍ ഈ ട്രോളി ബാഗുമായാണ് രാഹുല്‍ എത്തിയതും. എന്നാല്‍ ഈ വാദങ്ങളെയെല്ലാം പൊളിച്ചെഴുതുകയാണ് പുറത്തു വന്ന ദൃശ്യങ്ങള്‍.

Kerala State - Students Savings Scheme

TOP NEWS

December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.