Thursday
21 Mar 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം തൂത്തുവാരുമെന്ന് രാഹുല്‍

By: Web Desk | Friday 11 January 2019 10:09 PM IST


പ്രത്യേക ലേഖകന്‍

ദുബായ്: ആസന്നമായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം തൂത്തുവാരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. അതോടെ ഭാരതം മോഡിമുക്തമാകും. രാജ്യത്തിന്റെ ഇരുള്‍മൂടിയ അധ്യായത്തിനു വിരാമമാകുമെന്നും യുഎഇ സന്ദര്‍ശനം നടത്തി വരുന്ന അദ്ദേഹം പ്രത്യാശിച്ചു.

വീണ്ടും എട്ടിന്‍റെ പണി; ടൂറിസ്റ്റ് ബസില്‍ ഇനി ചിത്രപ്പണിയും വേണ്ട

അതേസമയം ഇന്ന് വൈകിട്ട് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന വന്‍ പ്രവാസിസംഗമത്തില്‍ പങ്കെടുത്ത അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തെപ്പറ്റി വിശദമായി സംസാരിക്കാതെ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും ശ്രദ്ധേയമായി. അടുത്തകാലത്ത് വിവിധ സംസ്ഥാനങ്ങളിലും ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ കക്ഷികളും ബിജെപിക്കുമേല്‍ നേടിയ മിന്നുന്ന വിജയങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ തിരനോട്ടമാണ്. ഹിന്ദി ഹൃദയഭൂമികളില്‍ കോണ്‍ഗ്രസ് നേടിയ വന്‍ വിജയങ്ങള്‍ ബിജെപി മുക്ത ഭാരതത്തിനു വഴിതുറന്നിരിക്കുന്നുവെന്ന സൂചനയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോഡിയെ അധികാരത്തില്‍ നിന്നു താഴെയിറക്കിയാല്‍ പ്രതിപക്ഷത്തിന്റെ മുഖ്യ അജണ്ടകള്‍ അഴിമതി-ദാരിദ്ര്യ നിര്‍മാര്‍ജനവും നഷ്ടപ്പെട്ട ഇന്ത്യന്‍ സഹിഷ്ണുതാബോധത്തിന്റെ വീണ്ടെടുപ്പുമായിരിക്കുമെന്ന് രാഹുല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഒന്നു നീരാടിയതാ, പക്ഷേ വിറപ്പിച്ചു കളഞ്ഞു; വീഡിയോ വൈറല്‍

മോഡി അധികാരത്തിലെത്തിയപ്പോള്‍ വോട്ടര്‍മാര്‍ ബിജെപിയോടു കാട്ടിയ ചായ്‌വിന്റെ പലമടങ്ങാണ് ഈയടുത്തു നടന്ന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനോടും പ്രതിപക്ഷത്തോടും കാട്ടിയത്. മോഡിയുടെയും സംഘപരിവാറിന്റെയും ബിജെപിയുടെയും നീരാളിക്കൈകളില്‍ നിന്നും രാജ്യം മോചിതമായിത്തുടങ്ങിയതിന്റെ ലക്ഷണമാണിത്. പ്രതിപക്ഷം അധികാരത്തിലേറിയാല്‍ അഴിമതിമുക്ത ഭരണത്തിനുള്ള സുതാര്യതയായിരിക്കും മുഖ്യലക്ഷ്യം. റഫാല്‍ ഇടപാടില്‍ അംബാനി കുടുംബത്തിന് 30,000 കോടി തട്ടിയെടുക്കാന്‍ വേണ്ടി നടത്തിയ അഴിമതിയില്‍ ഒന്നാംപ്രതി പ്രധാനമന്ത്രി മോഡിയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Related News