രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം അപകടത്തില്‍ പെട്ട സംഭവം; അട്ടിമറിയാണെന്ന് ആരോപണം

Web Desk
Posted on April 27, 2018, 9:09 am

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി സഞ്ചരിച്ച പ്രത്യേക വിമാനം ആടിയുലഞ്ഞത് അട്ടിമറിയാണെന്ന് കോണ്‍ഗ്രസ് ആരോപണം. വ്യാഴാഴ്ച രാവിലെ 10.45ന്  കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകവേയാണ് അപകടം നടന്നത്.  അസാധാരണമായി കുലുങ്ങിയ വിമാനം അപകടകരമായ രീതിയിലാണ് ഇറക്കിയത്. സംഭവം അട്ടിമറി ശ്രമമാണെന്നാരോപിച്ച്‌ കോണ്‍ഗ്രസ് വ്യോമയാന ഡയറക്ടര്‍ ജനറലിന് പരാതിനല്‍കി.

എന്നാല്‍ ഇത് സാധാരണ സംഭവമാണെന്നും ഓട്ടോ പൈലറ്റ് സംവിധാനത്തിലെ തകരാറാണെന്നും മാനുവല്‍ മോഡിലേക്ക് മാറ്റിയശേഷം പൈലറ്റ് വിമാനം താഴെയിറക്കുകയായിരുന്നുവെന്നും പിന്നീട് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. സംഭവത്തില്‍ രണ്ട് പൈലറ്റുമാര്‍ക്കെതിരെ പോലീസ് കേസെടുത്തു. മറ്റുള്ളവരുടെ ജീവനും സുരക്ഷക്കും അപകടമുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 336ാം വകുപ്പ് പ്രകാരമാണ് കേസ്.