ആളില്ലാ റെയില്‍വേ ക്രോസിംങ്ങില്‍ ട്രെയിന്‍ പാസഞ്ചര്‍ വാനിലിടിച്ച്‌ 19 പേര്‍ മ രിച്ചു

Web Desk

ഇസ്‌ലാമാബാദ്

Posted on July 03, 2020, 6:29 pm

ആളില്ലാത്ത റെയില്‍വേ ക്രോസില്‍ ട്രെയിന്‍ പാസഞ്ചര്‍ വാനിലിടിച്ച് 19 പേര്‍ മരിച്ചു. പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ ശൈഖുപുരയ്ക്ക് സമീപം വെള്ളിയാഴ്ച ഉച്ചക്കാണ് സംഭവം നടന്നത്. പാസഞ്ചര്‍ വാനിലെ സിഖ് തീര്‍ഥാടകരാണ് മരിച്ചവരില്‍ 15 പേരുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഡെയ്ലി ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഷാ ഹുസൈന്‍ എക്‌സ്പ്രസ്, ഫാറൂഖാബാദിനും ബെഹാലി റെയില്‍വേ സ്‌റ്റേഷനും ഇടയിലുള്ള ആളില്ലാത്ത റെയില്‍വേ ക്രോസിംഗില്‍ സിഖ് തീര്‍ഥാടകര്‍ യാത്രചെയ്ത പാസഞ്ചര്‍ വാനില്‍ ഇടിക്കുകയായിരുന്നു. മരിച്ചവരുടെ മൃതദേഹം റെയില്‍വേ അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി.

രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ട്രാക്കുകള്‍ വീണ്ടും പുനരാരംഭിച്ചതായി റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. മരിച്ച സിഖ് തീര്‍ഥാടകര്‍ നങ്കാന സാഹിബില്‍ നിന്ന് പെഷവാറിലേക്ക് മടങ്ങുകയായിരുന്നു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ അപകടത്തില്‍ അനുശോചനം അറിയിച്ചു.

ENGLISH SUMMARY:railway cross acci­dent in pak­istan
you may also like this video