കേരളത്തിലും സഞ്ചരിക്കുന്ന ഐസൊലേഷന്‍: ഒന്നാം ഘട്ടം തിരുവനന്തപുരത്ത്

Web Desk
Posted on April 03, 2020, 8:43 am

കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരളത്തിലും സഞ്ചരിക്കുന്ന ഐസൊലേഷന്‍ വരുന്നു. 45 കോച്ചുകളിലായി 360 വാര്‍ഡുകളാണ് റെയില്‍വേ ഐസൊലേഷനില്‍ തയ്യാറാക്കുന്നത്. തിരുവനന്തപുരം ഡിവിഷന് കീഴിലാണ് ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങൾക്കനുസരിച്ചാണ് വാർഡുകൾ ക്രമീകരിക്കുന്നത്. ഒരു കോച്ചില്‍ എട്ട് വാർഡുകൾ വീതമാണ് സജ്ജീകരിക്കുക. തിരുവനന്തപുരം ഡിവിഷന്റെ കീഴില്‍ നാല് ഡിപ്പോകളിലാണ് കോച്ചുകൾ വാര്‍ഡുകളാക്കി മാറ്റുന്ന ജോലികൾ നടക്കുന്നത്.

ആറ് പേര്‍ക്കിരിക്കാവുന്ന ബേ ക്യാബിനിൽ മധ്യത്തിലുളള രണ്ട് ബര്‍ത്തുകൾ നീക്കം ചെയ്താണ് ഒരു വാര്‍ഡ് ക്രമീകരിക്കുന്നത്. ഓരോ വാര്‍ഡും സര്‍ജിക്കൽ കര്‍ട്ടനിട്ട് മറയ്ക്കും. കൂടാതെ നഴ്‌സിങ് റൂമും മെഡിക്കല്‍ സ്റ്റോറും രണ്ട് ഓക്‌സിജന്‍ സിലിണ്ടറുകളുമുണ്ടാകും. എല്ലാ വാര്‍ഡുകളിലും മൊബൈലും ലാപ്ടോപ്പും ചാർജ് ചെയ്യാൻ ആവശ്യത്തിന് പ്ലഗ്ഗ് പോയിൻറുകള്‍ സജ്ജീകരിക്കുന്നുണ്ട്. കൊതുകിനെ തടയാനും വായു സഞ്ചാരമുണ്ടാകാനും ജനലുകളിൽ കൊതുക് വല ഘടിപ്പിക്കും. ശുചിമുറികളുടെ സൗകര്യവും മെച്ചപ്പെടുത്തുന്നുണ്ട്. സഞ്ചരിക്കുന്ന ഐസൊലേഷന്‍ ആയതിനാല്‍ അതത് പ്രദേശങ്ങളിലെത്തി രോഗികളെ നേരിട്ട് ഐസൊലേഷനില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്.

Eng­lish Sum­ma­ry: rail­way iso­la­tion in ker­ala

You may also like this video