Web Desk

ന്യൂഡല്‍ഹി

September 01, 2020, 7:22 pm

കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങി റെയില്‍വേ

Janayugom Online

ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി രാജ്യത്ത് കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാനൊരുങ്ങി റെയില്‍വേ. നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ക്ക് പുറമെയാണ് കൂടുതല്‍ ട്രെയിനുകള്‍ ഓടിക്കാൻ തീരുമാനിച്ചതെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു.

പുതിയതായി എത്ര സര്‍വീസുകള്‍ ആരംഭിക്കുമെന്ന കാര്യത്തില്‍ ഇടുവരെയും വ്യക്തത വരുത്തിയിട്ടില്ല. നൂറിലധികം സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് സൂടന. പുതിയ സര്‍വീസുകള്‍ സംബന്ധിച്ച പ്രഖ്യാപനം ഏതാനും ദിവസങ്ങള്‍ക്കുളളില്‍ തന്നെയുണ്ടാകും. പുതിയ സര്‍വീസുകളുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് തീരുമാനമുണ്ടാകുമെന്നും റെയില്‍വേ വ്യക്തമാക്കി.

ENGLISH SUMMARY: rail­way planned to start more spe­cial trains

YOU MAY ALSO LIKE THIS VIDEO