പ്രതിഷേധം ആളിക്കത്തുന്നു: ഇന്ത്യൻ റെയിൽവേയ്ക്ക് കോടികളുടെ നഷ്ടം

Web Desk
Posted on December 21, 2019, 2:07 pm

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമ്പോള്‍ ഇന്ത്യൻ റെയിൽവേയ്ക്ക് സംഭവിച്ചിരിക്കുന്നത് 90 കോടി രൂപയുടെ നാശ നഷ്ടമാണ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഡയറക്ടർ ജനറൽ അരുൺകുമാർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിഷേധക്കാർ പ്രകടനത്തിനിടയിൽ ട്രെയിൻ തടയുന്നതിനൊപ്പം പത്തോളം ഇടങ്ങളിൽ ട്രെയിൻ കത്തിക്കുകയും ചെയ്തിരുന്നു. ആകെ നശ നഷ്ടം സംഭവിച്ചതിൽ 80 ശതമാനവും കിഴക്കൻ റെയിൽവേ ഡിവിഷനിലാണെന്നാണ് പ്രമുഖ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട്. ബംഗാളില്‍ ഹൗറ, സീല്‍ഡ, മാല്‍ഡ എന്നീ ഡിവിഷനുകളെയാണ് അക്രമം കൂടുതല്‍ ബാധിച്ചത്.

you may also like this video

മുഖ്യമന്ത്രി മമത ബാനര്‍ജി നടത്തിയ മാര്‍ച്ചിന് പിന്നാലെയാണ് ഈ സ്റ്റേഷനുകള്‍ക്ക് നേരെ വ്യാപകമായ അക്രമമുണ്ടായത്. ബംഗാളില്‍ നിലവില്‍ സ്ഥിതിഗതികല്‍ ശാന്തമാണെന്നും കൂടുതല്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.  വടക്ക് കിഴക്കന്‍ റെയില്‍വേയാണ് നഷ്ടത്തില്‍ രണ്ടാമത്. 12.75 കോടിയുടെ നഷ്ടമുണ്ടായി. പ്രക്ഷോഭം ഏറ്റവും ശക്തമായ ബംഗാളില്‍ പ്രതിഷേധക്കാര്‍ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ തല്ലിത്തകര്‍ക്കുകയും ട്രെയിനുകള്‍ക്ക് തീവെക്കുകയും ചെയ്തിരുന്നു. 72.19 കോടി രൂപയുടെ നാശനഷ്ടം കിഴക്കന്‍ റെയില്‍വേയ്ക്കുണ്ടായി.  നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയുടെ നഷ്ടം 2.98 കോടി രൂപയാണ്. അക്രമ സംഭവങ്ങളില്‍ ഇതുവരെ 85 എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും ആര്‍പിഎഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. പത്ത് ദിവസങ്ങൾക്കുള്ളിലാണ് ഇത്രയും നാശനഷ്ടങ്ങൾ ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.