റെയില്‍വേ റിസര്‍വേഷൻ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും, സമയക്രമം ഇങ്ങനെ

Web Desk

തിരുവനന്തപുരം

Posted on August 04, 2020, 10:21 am

സംസ്ഥാനത്തെ പ്രധാന റെയില്‍വേ റിസര്‍വേഷൻ കൗണ്ടറുകള്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. തിരുവനന്തപുരം, എറണാകുളം ജങ്ഷൻ കൗണ്ടറുകള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. മറ്റു പ്രദേശങ്ങളില്‍ രാവിലെ ഒൻപതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും.

രാജ്യത്ത് കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ട്രെയിൻ സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് 2020–21 സാമ്പത്തിക വര്‍ഷം ഇന്ത്യൻ റെയില്‍വേയ്ക്ക് 35,000 കോടിയോളം രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു .

മഹാമാരിയെത്തുടര്‍ന്ന് ട്രെയിന്‍ യാത്രകള്‍ കുറഞ്ഞതാണ് നഷ്ടത്തിന് പ്രധാന കാരണം. നിലവില്‍ ഇന്ത്യന്‍ റെയില്‍വേയുടെ 230 പ്രത്യേക ട്രെയിനുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ ട്രെയിനുകളില്‍ നാലിലൊന്ന് മാത്രമേ 100% യാത്രാ നിരക്ക് ഉള്ളൂ. എന്നാല്‍ നിലവിലെ ഈ നഷ്ടം ചരക്കു ഗതാഗതത്തില്‍ നിന്നുള്ള വരുമാനം കൊണ്ടു നികത്താന്‍ ശ്രമിക്കുകയാണു റെയില്‍വേ. ചരക്കു നീക്കം കഴിഞ്ഞ വര്‍ഷത്തേതിനു ഏകദേശം തുല്യമായി നടക്കുന്നുണ്ട്.

ENGLISH SUMMARY: RAILWAY RESERVATION COUNTER OPENS FROM TODAY

YOU MAY ALSO LIKE THIS VIDEO