23 April 2024, Tuesday

Related news

March 21, 2024
March 20, 2024
February 25, 2024
February 23, 2024
February 19, 2024
January 24, 2024
January 13, 2024
December 27, 2023
November 13, 2023
November 1, 2023

കു​ട്ടി​കളെ കടത്താൻ സാ​ധ്യ​ത; ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ​യും നി​രീ​ക്ഷ​ണം ശക്തമാക്കി

Janayugom Webdesk
കോ​ഴി​ക്കോ​ട്
August 13, 2021 5:59 pm

ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച​തോ​ടെ കു​ട്ടി​ക്ക​ട​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ര്‍​ട്ട്. ഇ​ത​ര​ സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നും കേ​ര​ള​ത്തി​ലേ​ക്കും മ​റ്റി​ട​ങ്ങ​ളി​ലേ​ക്കും കു​ട്ടി​ക​ളെ ബാ​ല​വേ​ല​ക്കാ​യി വ്യാ​പ​ക​മാ​യി ക​ട​ത്താ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി​യാ​ണ് പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ല്‍ മാ​നേ​ജ​ര്‍ മു​ന്ന​റി​യി​പ്പ് പുറപ്പെടുവിച്ചത്.

കോ​ഴി​ക്കോ​ട് റെ​യി​ല്‍​വേ ചൈ​ല്‍​ഡ് ഹെ​ല്‍​പ്പ് ഡെ​സ്‌​ക് കോ-​ഓ​ര്‍​ഡി​നേ​റ്റ​റു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് റെ​യി​ല്‍​വേ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. കോ​വി​ഡ് ഭീ​തി​യും ലോ​ക്ഡൗ​ണും സൃ​ഷ്ടി​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ ബാ​ല​വേ​ല​ക്ക് കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​വാ​നു​ള്ള സാധ്യതയേറെയാണ്.

യാ​ത്ര​ക്കാ​രു​മാ​യി സ്ഥി​രം ഇ​ട​പെ​ടു​ന്ന ടി​ടി​ഇ​മാ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. ഒ​റ്റ​യ്ക്കു കാ​ണു​ന്ന കു​ട്ടി​ക​ളേ​യും പേ​ടി​ച്ച് നി​ല്‍​ക്കു​ക​യോ അ​കാ​ര​ണ​മാ​യി ക​ര​യു​ന്ന കു​ട്ടി​ക​ളേ​യും ക​ണ്ടാ​ല്‍ പ്ര​ത്യേ​ക​മാ​യി വി​വ​ര​ങ്ങ​ള്‍ ശേഖരിക്കണം.

കു​ട്ടി​ക​ളെ കൂ​ട്ട​മാ​യി കാ​ണു​ക​യാ​ണെ​ങ്കി​ല്‍ അ​വ​രേ​വ​യും നി​രീ​ക്ഷി​ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ 1098 എ​ന്ന ചൈ​ല്‍​ഡ് ഹെ​ല്‍​പ്പ്‌​ലൈ​ന്‍ ന​മ്പ​റി​ല്‍ അ​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി.

Eng­lish Sum­ma­ry : rail­way suriveil­lance made stronger to defend child trafficking

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.