ആക്രിയിലൂടെ റെയില്‍വേയ്ക്ക് കിട്ടിയത് 1837 കോടി

Web Desk
Posted on January 25, 2018, 9:28 am

കാസര്‍കോട്:  ഉപയോഗിക്കാത്ത ഇരുമ്പുസാധനങ്ങള്‍ വിറ്റ് റെയില്‍വേക്കു  ലഭിച്ചത് 1837 കോടി രൂപ.പോയവര്‍ഷത്തെക്കാള്‍ 22 ശതമാനം കൂടുതല്‍തുക ഇത്തവണ ലഭിച്ചു.

2017 ഡിസംബര്‍ വരെയുള്ള കണക്കാണിത്. 2016 ഡിസംബര്‍വരെ ലഭിച്ചത്. 1503 കോടി രൂപയായിരുന്നു.

മിക്ക സോണുകളിലും നടക്കുന്ന റെയില്‍പ്പാളം നവീകരണജോലിയെ തുടര്‍ന്നാണ് ഈ വര്‍ധന. പഴയ പാളങ്ങള്‍, ക്ലിപ്പുകള്‍, പാലത്തിലെ ഗര്‍ഡറുകള്‍ എന്നിവ ഇതിനൊപ്പം മാറ്റുന്നുണ്ട്.