14 July 2025, Monday
KSFE Galaxy Chits Banner 2

Related news

July 13, 2025
July 12, 2025
July 9, 2025
June 21, 2025
June 13, 2025
May 29, 2025
May 28, 2025
May 26, 2025
May 25, 2025
May 10, 2025

തീവണ്ടികളില്‍ വെയിറ്റിംങ് ലിസ്റ്റു ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 21, 2025 4:12 pm

തീവണ്ടികളിലെ വെയിറ്റിംങ് ലിസ്റ്റ് ടിക്കറ്റുകള്‍ റെയില്‍വേ വെട്ടിക്കുറിച്ചു. ഒരോ വിഭാഗത്തിലെയും മൊത്തംബര്‍ത്തുകളുടെ എണ്ണത്തിന്റെ 25 ശതമാനം വെയിറ്റിംങ് ലിസ്റ്റ് ടിക്കറ്റുകള്‍ മാത്രമേ ഇനി അനുവദിക്കൂ. പ്ലാറ്റ് ഫോമിലെയും തീവണ്ടികളിലെയും തിരക്കുകുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ഈതീരുമാനം മിക്ക റെയില്‍വേ സോണുകളിലും ഈയാഴ്ച തന്നെ നടപ്പാക്കിക്കഴിഞ്ഞു.

ദീര്‍ഘദൂര വണ്ടികളില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ അനുവദിക്കുന്നതിന് ഓരോ റെയില്‍വേ സോണും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഇതുവരെ അവലംബിച്ചിരുന്നത്. എസി കോച്ചുകളില്‍ 300 വരെയും സ്ലീപ്പറില്‍ 400 വരെയും വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ നല്‍കാറുണ്ട്. ബെര്‍ത്ത് കിട്ടുമെന്ന പ്രതീക്ഷയില്‍ വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുള്ളവരും വണ്ടിയില്‍ കയറുന്നത് പലപ്പോഴും തിക്കും തിരക്കുമുണ്ടാവാനും സംഘര്‍ഷത്തിനും വഴിവെക്കാറുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ മാനദണ്ഡം ഏര്‍പ്പെടുത്തിയത്.

വിവിധ ക്വാട്ടകളിലേക്ക് മാറ്റിവെച്ചതിനുശേഷം ഓരോ വിഭാഗത്തിലുമുള്ള മൊത്തം സീറ്റിന്റെ 25 ശതമാനം ടിക്കറ്റാണ് അതത് വിഭാഗത്തില്‍ ഇനി വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റായി നല്‍കുക. ഓരോ വിഭാഗത്തിലും ശരാശരി 20–25 ശതമാനം വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകളാണ് കണ്‍ഫേം ആകുന്നത് എന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇത്. നിശ്ചിത പരിധി കഴിഞ്ഞ് ടിക്കറ്റ് എടുക്കാന്‍ ശ്രമിച്ചാല്‍ ‘റിഗ്രറ്റ്’ എന്നു കാണിക്കും. അവര്‍ക്ക് തത്കാല്‍ റിസര്‍വേഷനെയോ ജനറല്‍ കോച്ചിനെയോ ആശ്രയിക്കേണ്ടിവരും. ഭിന്നശേഷിക്കാര്‍ക്കും പട്ടാളക്കാര്‍ക്കും മറ്റുമുള്ള പ്രത്യേക ഇളവുള്ള ക്വാട്ടകള്‍ക്ക് ഈ നിയന്ത്രണം ബാധകമാവില്ല.

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.