September 29, 2022 Thursday

Related news

April 29, 2022
November 13, 2021
April 17, 2021
September 9, 2020
September 5, 2020
June 12, 2020
April 19, 2020
February 9, 2020
January 29, 2020
December 23, 2019

റയില്‍വേ 1,40,640 ഒഴിവുകളിലേക്കുള്ള പരീക്ഷ നടത്തുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 5, 2020 10:41 pm

റയില്‍വേ വിജ്ഞാപനം നടത്തിയ 1,40,640 ഒഴിവുകളിലേക്കുളള പരീക്ഷയുടെ ആദ്യഘട്ടം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് അറിയിച്ചു. നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറീസ്, ഐസൊലേറ്റഡ് ആന്റ് മിനിസ്റ്റീരിയല്‍, ലെവല്‍ വണ്‍ എന്നീ മൂന്നു കാറ്റഗറിയിലെ ഒഴിവുകളിലേക്കാണ് റയില്‍വേ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നത്. 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇതുവരെ പരീക്ഷകള്‍ നടത്താനായില്ലെന്ന് റയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ പറഞ്ഞു.
35,208 തസ്തികകൾ- ഗാര്‍ഡ്, ഓഫീസ് ക്ലര്‍ക്ക്, കമേഴ്‌സ്യല്‍ ക്ലര്‍ക്ക് തുടങ്ങി നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറിയില്‍ ഉളളതാണ്. 1663 തസ്തികകള്‍ ഐസൊലേറ്റഡ് ആന്റ് മിനിസ്റ്റീരിയല്‍ കാറ്റഗറിയില്‍ പെട്ടതും 1,03,769 തസ്തികകള്‍ മെയിന്റനേഴ്‌സ്, പോയിന്റ്‌സ്മാന്‍ തുടങ്ങി ലെവല്‍ വണ്‍ ഒഴിവില്‍ വരുന്നതുമാണ്. റയില്‍വേ മന്ത്രി പീയൂഷ് ഗോയലും പരീക്ഷാ തീയതി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. 

ENGLISH SUMMARY:Railways is con­duct­ing exam­i­na­tions for 1,40,640 vacancies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.