കൊൽക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിനിടയിൽ റെയിൽവേയ്ക്ക് ഉണ്ടായ 80 കോടിയുടെ നഷ്ടം പ്രതിഷേധക്കാരിൽ നിന്ന് ഈടാക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. നഷ്ടപരിഹാരം ഈടാക്കുന്നതിനായി പ്രതിഷേധക്കാർക്കെതിരെ യു. പി സർക്കാർ നോട്ടീസ് അയച്ച് ദിവസങ്ങൾ പിന്നിടുമ്ബോഴാണ് റെയിൽവേയുടെ തീരുമാനം.
80 കോടി രൂപയുടെ നഷ്ടമാണ് റെയിൽവേയ്ക്ക് ഉണ്ടായത്. ഇതിൽ ഈസ്റേറൺ റെയിൽവേയ്ക്ക് 70 കോടിയുടെ നഷ്ടവും നോർത്ത്ഈസ്റ്റ് റെയിൽവേയ്ക്ക് 10 കോടിയുടെ നഷ്ടവും ഉണ്ടായി’-റെയിൽവേ ബോർഡ് ചെയർമാൻ വിനോദ് കുമാർ യാദവ് പറഞ്ഞു.
ഇത് പ്രാഥമിക കണക്കെടുപ്പാണെന്നും അവസാനവട്ട അവലോകനത്തിന് ശേഷം ഇതിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാരെ കണ്ടെത്തുന്നതിനായി ആർപിഎഫ് സംസ്ഥാന സർക്കാരുമായി ചേർന്ന് അന്വേഷണം നടത്തുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തിയാൽ നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വിനോദ് കുമാർ കൂട്ടിച്ചേർത്തു.
സംഭലിലും ലഖ്നൗവിലും പൊതുമുതൽ നശിപ്പിച്ചവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. കണ്ടുകെട്ടുന്ന സ്വത്തുക്കൾ പിന്നീട് ലേലത്തിൽ വെക്കുമെന്നും ലേലത്തുക നഷ്ടപരിഹാരമായി ഈടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബംഗാളിലെ മുർഷിദാബാദിൽ ഈ മാസം ആദ്യം അഞ്ചുട്രെയിനുകളാണ് അഗ്നിക്കിരയാക്കിയത്. അസമിലുംട്രെയിനുകൾക്ക് തീയിട്ടിരുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് പ്രതിഷേധക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാൻ റെയിൽവേ മന്ത്രി പീയുഷ് ഗോയൽ നിർദേശിച്ചിരുന്നു. സംസ്ഥാനം നടപടികൾ സ്വീകരിച്ചുവെന്നും വീണ്ടെടുക്കൽ നടപടികൾ ഉടൻ ആരംഭിക്കുമെന്നും വിനോദ് കുമാർ യാദവ് അറിയിച്ചു.
you may also like this video
English summary: Railways: The protesters will be charged Rs 80 crore loss during the agitation
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.