ലോക്ഡൗണിന് ശേഷം ട്രെയിൻ സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികളുമായി ഇന്ത്യൻ റയിൽവേ. സാമൂഹ്യ അകലം ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ അവലംബിച്ച് സർവീസ് നടത്താനുള്ള തയ്യാറെടുപ്പുകളാണ് ഇപ്പോൾ തുടരുന്നത്. എന്നാൽ പാസഞ്ചർ സർവീസുകൾ എന്ന് മുതൽ പുനരാരംഭിക്കുമെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
യാത്രക്കാർ നിർബന്ധമായും മാസ്കുകൾ ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കണമെന്ന നിർദ്ദേശം നൽകാനാണ് റയിൽവേ ബോർഡ് അധികൃതരുടെ ഇപ്പോഴത്തെ തീരുമാനം. ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്ക് മാത്രം യാത്ര അനുവദിച്ചാൽ മതിയെന്നാണ് മറ്റൊരു തീരുമാനം. ഇപ്പോൾ ഡിപ്പോകളിൽ നിർത്തിയിട്ടിരിക്കുന്ന കോച്ചുകൾ അണുവിമുക്തമാക്കാനുള്ള നടപടികൾ തുടങ്ങാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
സർവീസുകൾ ആരംഭിക്കുമ്പോൾ സ്റ്റേഷനുകളിൽ വൻജനകൂട്ടമാകും ഉണ്ടാകുന്നത്. ഇത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ ആവിഷ്കരിക്കും. തുടർച്ചയായി 21 ദിവസം പ്രവർത്തനം ഇല്ലാത്തതുകൊണ്ടുതന്നെ കോച്ചുകളിലെ ബാറ്ററികൾ, ആൾട്ടർനേറ്ററുകൾ എന്നിവയുടെ പ്രവർത്തന ക്ഷമതയും ഉറപ്പാക്കേണ്ടതുണ്ടെന്നും അധികൃതർ പറഞ്ഞു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.