Web Desk

തിരുവനന്തപുരം

July 20, 2021, 9:16 am

വ്യാഴാഴ്ചയോടെ കേരളത്തില്‍ മഴ ശക്തമാകും

Janayugom Online

വ്യാഴാഴ്ചയോടെ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ രൂപപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്ന ന്യൂനമര്‍ദ്ദം രണ്ട് ദിവസം വൈകി വെള്ളിയാഴ്ച മാത്രമേ രൂപപ്പെടാന്‍ സാധ്യതയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്തില്‍ വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തല്‍. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയില്‍ വ്യാഴാഴ്ച ഇടുക്കി, കോഴിക്കോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

23 വരെ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല. കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും ജാഗ്രത പാലിക്കണം.

Eng­lish summary:Rain alert in Kerala

You may also like this video: