കേരളത്തില്‍ വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Web Desk

തിരുവനന്തപുരം

Posted on October 25, 2020, 4:52 pm

കേരളത്തില്‍ വീണ്ടും മഴ കനക്കും. സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാളെ മുതല്‍ സംസ്ഥാനത്തെ മലയോര ജില്ലകളില്‍ ഇടി മിന്നലോട് കൂടിയ മഴ ആരംഭിക്കും. ഇടുക്കി, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.

ബുധനാഴ്ച മുതല്‍ തുലാവര്‍ഷ മഴ ആരംഭിക്കുമെന്ന് നേരത്തെ കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കേരളത്തിന് പുറമേ കര്‍ണാടക, തമിഴ്നാട്, മാഹി എന്നിവിടങ്ങളിലും മഴ ലഭിക്കും.

Eng­lish sum­ma­ry: Rain Alert In Kerala
You may also like this video: