Web Desk

പട്ന:

June 28, 2020, 9:47 pm

ബിഹാറിലും യുപിയിലും അസമിലും മഴ തുടരുന്നു

Janayugom Online

തുടർച്ചയായ മൂന്നാം ദിവസവും ബിഹാറും ഉത്തർപ്രദേശും അസമും അടക്കമുള്ള സംസ്ഥാനങ്ങളിൽ ശക്തമായ മഴ തുടരുന്നു. അസമിൽ ശക്തമായ മഴയെത്തുടർന്ന് മരിച്ചവരുടെ എണ്ണം 41 ആയി. യുപിയിൽ മരണസംഖ്യ 24 ആയും ഉയർന്നു. ബിഹാറിലെ പ്രധാനനഗരമായ പട്നയിലും മറ്റും വലിയ വെള്ളക്കെട്ടുകളാണ് രൂപപ്പെട്ടിരിക്കുന്നത്. ബിജെപി നേതാവും സംസ്ഥാന റോഡ് നിർമ്മാണ വകുപ്പ് മന്ത്രിയായ നന്ദ കിഷോർ യാദവിന്റെ വീട്ടിലും വെള്ളം കയറിയതായാണ് റിപ്പോർട്ട്.

യാദവിന്റെ വീട്ടിലും പരിസരത്തും മുട്ടിനൊപ്പം വെള്ളം കയറിയതിന്റെ ചിത്രങ്ങളും മറ്റും എഎൻഐ പുറത്തുവിട്ടിരുന്നു. അതേസമയം ബിഹാറിലെ സിവാൻ, ഗോപാൽഗഞ്ച്, സിതാമഡി, ധർഭംഗ, സുപോൾ, അരാരിയ, കിഷൻഗഞ്ച്, കതിഹാര്‍ ജില്ലകളിൽ കനത്ത മഴയ്ക്കും ഇടിമിന്നലും സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാഴാഴ്ച സംസ്ഥാനത്ത് ഇടിമിന്നലേറ്റ് 96 പേർ മരിച്ചിരുന്നു.

കനത്ത മഴയെ തുടർന്ന് ഹൈദരബാദിലെ പ്രശസ്തമായ ചൗമഹല്ല കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങൾ ഇടി‍ഞ്ഞുവീണു. കൊട്ടാരത്തിന്റെ പ്രവേശനകവാടത്തിന്റെ ബാൽക്കണിയുടെ ഭാഗമാണ് മഴയെ തുടർന്ന് ശനിയാഴ്ച പൊളിഞ്ഞുവീണത്. ഹൈദരാബാദിലെ പ്രധാന ഇടങ്ങളിൽ ഒന്നാണ് ചൗമഹല്ല കൊട്ടാരം. ഇതിന്റെ മൂന്‍വശത്തുള്ള മൂന്ന് ബാൽക്കണികളിൽ ഒന്നാണ് പൊളിഞ്ഞുവീണത്. ഇവിടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാനിരുന്നതാണെങ്കിലും കോവിഡ് വ്യാപനം മൂലം നിര്‍ത്തിവയ്ക്കുകയായിരുന്നു.

ENGLISH SUMMARY: rain con­tin­ues in bihar, up, assam

YOU MAY ALSO LIKE THIS VIDEO