കനത്ത മഴ; വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം

Web Desk

തിരുവനന്തപുരം

Posted on June 03, 2020, 8:49 am

സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസവും കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാകേന്ദ്രം. കോഴിക്കോട്, കണ്ണൂർ,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ വെള്ളിയാഴ്ചവരെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്നലെ നിസര്‍ഗ ചുഴലിക്കാറ്റായി ഗോവയ്ക്ക് 280 കിലോമീറ്റര്‍ അടുത്തെത്തിയിരുന്നു.

ഇന്ന് പുലർച്ചെ 5.30നും ഉച്ചയ്ക്ക് 11.30 നും ഇടയില്‍ അത് മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഗോവയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള സ്ഥലങ്ങളില്‍ ആഞ്ഞടിക്കും. മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Eng­lish sum­ma­ry; Rain con­tin­ues: Warn­ing in dif­fer­ent dis­tricts
you may also like this video;