എറണാകുളം കളക്‌ട്രേറ്റ് വളപ്പിനുള്ളില്‍ മരം വീണ് ഒരു മരണം

Web Desk
Posted on June 10, 2019, 5:54 pm

കൊച്ചി: കാലവര്‍ഷം ശക്തിപ്രാപിച്ചതിനിടെ, എറണാകുളം കാക്കനാട് കലക്ട്രറേറ്റിന് മുന്‍പില്‍ മരം മറിഞ്ഞുവീണ് വഴിയാത്രക്കാരന്‍ മരിച്ചു. മരിച്ചയാള്‍ ലോട്ടറി വില്‍പ്പനക്കാരനാണ്.

എടത്തല സ്വദേശി അഷ്‌റഫാണ് മരിച്ചത്. സ്‌കൂട്ടറില്‍ പോകുമ്‌ബോഴാണ് അപകടമുണ്ടായത്. കലക്‌ട്രേറേറ്റ് വളപ്പിലെ മരം വീണതിനെ തുടര്‍ന്ന് രണ്ട് കാര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നലെയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചത്. എറണാകുളത്ത് ഇന്നലെ ഉച്ചമുതല്‍ ശക്തമായ മഴയാണ് ലഭിച്ചത്.

ഇതിനിടെ,അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ആറ് മണിക്കൂറിനുള്ളില്‍ അതിതീവ്രമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.അടുത്ത 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.