21 May 2024, Tuesday

Related news

May 20, 2024
December 24, 2023
December 24, 2023
November 20, 2023
November 20, 2023
November 4, 2023
October 31, 2023
October 31, 2023
October 30, 2023
October 29, 2023

കാലവർഷ ദുരിതാശ്വാസ സഹായം അനുവദിക്കും

Janayugom Webdesk
തിരുവനന്തപുരം
October 28, 2021 11:12 pm

ഇക്കഴിഞ്ഞ കാലവർഷത്തെ തുടർന്ന് വീടും സ്ഥലവും നഷ്ടപ്പെട്ട ദുരന്തബാധിതർക്ക് 10 ലക്ഷം രൂപ നൽകാൻ സർക്കാർ തീരുമാനിച്ചു. പുറമ്പോക്ക് ഭൂമിയിൽ ഉൾപ്പെടെ താമസിച്ചിരുന്നവരേയും പരിഗണിക്കും. 

കാലവർഷത്തിലും ഉരുൾപൊട്ടലിലും ജീവൻ നഷ്ടമായവരുടെ അനന്തരാവകാശികൾക്കും ദുരന്തബാധിതർക്കും ദുരിതാശ്വാസ സഹായം അനുവദിക്കാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. നിലവിലെ അതിതീവ്ര മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ജീവഹാനി സംഭവിച്ചവരുടെ അവകാശികൾക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് നാല് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപയും ചേർത്ത് അഞ്ച് ലക്ഷം രൂപ അനുവദിക്കും. ഭാഗികമായോ പൂർണമായോ നാശനഷ്ടം സംഭവിച്ച വീടുകൾക്കും സ്ഥലത്തിനും സഹായധനം നൽകുന്നതിന് 2019 ലെ പ്രകൃതി ക്ഷോഭത്തിൽ സ്വീകരിച്ച രീതി തുടരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തിലും 2019, 2021 പ്രളയങ്ങളിലും നഷ്ടപ്പെട്ടുപോവുകയോ നശിച്ചുപോവുകയോ ചെയ്ത ആധാരങ്ങളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്ക് മുദ്രവിലയും ഫീസും ഒഴിവാക്കിയ ഉത്തരവിന്റെ കാലാവധി, ഉത്തരവ് തീയതി മുതൽ ഒരു വർഷത്തേക്ക് ദീർഘിപ്പിച്ച് നൽകും. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം വ്യക്തിഗത നാശനഷ്ടങ്ങൾക്കും പൊതുനാശനഷ്ടങ്ങൾക്കും വ്യത്യസ്ത മാനദണ്ഡങ്ങളാണ് ഉള്ളതെന്ന് റവന്യുമന്ത്രി കെ രാജൻ നിയമസഭയിൽ പറഞ്ഞു. ചീഫ് വിപ്പ് ഡോ. എൻ ജയരാജ് ഉന്നയിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയവേയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പൂർണമായും വീട് നഷ്ടപ്പെട്ടവർക്ക് നാല് ലക്ഷം രൂപ വരെ ലഭിക്കുന്ന തരത്തിൽ സർക്കാർ ധനസഹായം അടിയന്തരമായി ലഭ്യമാക്കാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. 

Eng­lish Sum­ma­ry : rain dis­as­ter fund will be alloted

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.