മഴ വില്ലനായി; ഇന്ത്യ‑ഓസ്ട്രേലിയ രണ്ടാം ട്വന്‍റി 20 ഉപേക്ഷിച്ചു

Web Desk
Posted on November 23, 2018, 8:06 pm

മെല്‍ബണ്‍: ഇന്ത്യ‑ഓസ്‌ട്രേലിയ രണ്ടാം ട്വന്റി 20 മത്സരം കനത്ത മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസിസ് 19 ഓവറിവല്‍ 132–7 എന്ന നിലയിലെത്തിയപ്പോഴാണ് മഴയെത്തിയത്. മൈതനത്ത് മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ബോളറന്മാര്‍ക്ക് മുന്നില്‍ ഓസിസ് മൂക്കു കുത്തുകയായിരുന്നു.

മഴ വില്ലനായി എത്തിയതോടെ ഇന്ത്യയുടെ വി‍ജയ ലക്ഷ്യം 11 ഓവറില്‍ 90 റണ്‍സായി തീരുമാനിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടയില്‍ വീണ്ടും മഴയെത്തിയതാണ് മത്സരം ഉപേക്ഷിക്കാനുള്ള കാരണം.

ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ഇന്ത്യയ്ക്കായി ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.