ആലപ്പാട്ട് 50മീറ്ററോളം കടല്‍ തീരത്തേക്ക് കയറി

Web Desk
Posted on July 19, 2019, 6:03 pm

കൊല്ലം ആലപ്പാട്ട് 50 മീറ്ററോളം കടല്‍ തീരത്തേക്ക് കയറി. പുനരധിവാസം ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു. ചെല്ലാനത്തും കടല്‍ക്ഷോഭം രൂക്ഷമാണ്. പത്തനം തിട്ടയില്‍ ജാഗ്രതാ നിര്‍ദ്ദേശം. കൊല്ലത്ത് കടലില്‍പോയ വള്ളം തകര്‍ന്ന് മൂന്നു പേരെ കാണാതായി. വിഴിഞ്ഞത്തുനിന്നും കാണാതായ നാലുപേരെപ്പറ്റിയും വിവരമില്ല. കാസര്‍കോട്ട് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നാളെ അവധി. മീനച്ചലാരിലും മൂവാറ്റുപുഴയാറിലും ജലനിരപ്പുയരുന്നു. തിരുവല്ലയില്‍ മല്‍സ്യബന്ധനത്തിനിടെ ഒരാള്‍ ഒഴുക്കില്‍പെട്ട് മരിച്ചു.