24 April 2025, Thursday
KSFE Galaxy Chits Banner 2

മഴ: ഇടുക്കിയിലെയും കണ്ണൂരിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മഹാത്മാഗാന്ധിസർവ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു

Janayugom Webdesk
July 6, 2022 10:26 pm

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്ന സാഹചര്യത്തില്‍ ഇടുക്കിയിലെയും കണ്ണൂരിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ജില്ലാ കളക്‌ടർ അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, അംഗൻവാടികൾ, മദ്രസ്സകൾ എന്നിവയ്‌ക്കും അവധി ബാധകമായിരിക്കും. കോളേജുകൾക്കു അവധി ബാധകമല്ല. മഴയും കാറ്റും മണ്ണിടിച്ചിലും തുടരാൻ സാധ്യതയുള്ളതിനാലും ജില്ലയിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് അവധിയെന്ന്‌ കളക്ടർ ഷീബ ജോർജ്‌ അറിയിച്ചു.
അതേസമയം, കാലവർഷം കനത്തതിനെ തുടർന്ന്‌ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്‌ടർ നാളെ അവധി പ്രഖ്യാപിച്ചിരുന്നു. ജില്ലയിലെ അങ്കണവാടികൾ, നഴ്‌സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും ഇന്റർവ്യൂകൾക്കും മാറ്റമില്ല.
മഹാത്മാഗാന്ധിസർവ്വകലാശാല നാളെ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
മഞ്ചേശ്വരം പഞ്ചായത്ത്‌ വാർഡ് 13 ഹൊസങ്കടിയിൽ 20ഓളം വീടുകളിൽ വെള്ളം കയറി, നാട്ടുകാരുടെ സഹായത്തോടെ 7 കുടുംബങ്ങളിലെ 50 പേരെ സുരക്ഷിത സ്ഥലത്തേയ്ക്കു മാറ്റി,അഗ്നിശമനസേന ബാക്കി ഉള്ളവർക്കു സുരക്ഷ മുന്നറിയിപ്പ് നൽകി.

Eng­lish Sum­ma­ry: Rain: Hol­i­day for edu­ca­tion­al insti­tutes in Iduk­ki, Kan­nur, Mahat­ma Gand­hi Uni­ver­si­ty exams postponed

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.