ഡല്‍ഹിയില്‍ ശക്തമായ മഴ; പല പ്രദേശങ്ങളും വെളളത്തിനടിയില്‍

Web Desk

ന്യൂഡൽഹി

Posted on July 19, 2020, 9:13 pm

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍  വൻ നാശ നഷ്ടം. ഞായറാഴ്ച രാവിലെ മുതല്‍ ആരംഭിച്ച മഴയില്‍ രാജ്യതലസ്ഥാനത്തെ നിരവധി റോഡുകളും താഴ്ന്ന പ്രദേശങ്ങളും വെളളത്തിനടിയിലായി. പല പ്രദേശങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.

ഡല്‍ഹിലെ വിവിധ പ്രദേശങ്ങളില്‍ അടുത്ത രണ്ട്, മൂന്ന് മണിക്കൂര്‍ ഇടി മിന്നലോടു കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കനത്ത മഴയില്‍ ഓവു ചാലുകള്‍ കവിഞ്ഞൊഴുകിയും ചേരി പ്രദേശത്തെ വീടുകള്‍ തകരുന്നുണ്ട്. നിരവധി വാഹനങ്ങളും വെളളക്കെട്ടില്‍ കുടുങ്ങി കിടക്കുകയാണ്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താന്‍ അഗ്നി രക്ഷാ സേനയുടെയും മറ്റും ശ്രമങ്ങള്‍ തുടരുകയാണ്.

ഇന്ന് രാവിലെ വരെയുളള കണക്കുകള്‍ പ്രകാരം ഡല്‍ഹിയില്‍ 4.9 മില്ലി മീറ്റര്‍ മഴയാണ് പെയ്തത്. ജൂലായ് 21 വരെ രാജ്യ തലസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

ENGLISH SUMMARY: rain in del­hi

YOU MAY ALSO LIKE THIS VIDEO