പല സംസ്ഥാനങ്ങളിലും ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ തുടരുന്നു

Web Desk

ന്യൂഡൽഹി

Posted on August 24, 2020, 9:38 pm

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ ജനജീവിതം ദുസ്സഹമാക്കി കനത്ത മഴ തുടരുന്നു. ബിഹാറിൽ വെള്ളപ്പൊക്കം രൂക്ഷമായ നാശനഷ്ടമുണ്ടാക്കി. ഇതുവരെ 80 ലക്ഷത്തിലധികം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 16 ജില്ലകളിലായി 83.62 ലക്ഷം പേരെ വെള്ളപ്പൊക്കം ബാധിച്ചുവെന്നും 27 പേർ മരിച്ചുവെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു.

ബിഹാറിലെ മിക്ക നദികളിലെയും ജലനിരപ്പ് വർധിച്ചുകൊണ്ടിരിക്കുകയാണ്. ചില ഭാഗങ്ങളിൽ ഗംഗ അപകട സൂചികയ്ക്ക് മുകളിലൂടെയാണ് ഒഴുകുന്നത്. ആന്ധ്രാപ്രദേശിലും വെള്ളപ്പൊക്കം തുടരുകയാണ്. ഒരാഴ്ചയായി ദ്വീപ് ഗ്രാമങ്ങളിൽ വെെദ്യുതി ഇല്ലാത്ത അവസ്ഥയിലാണ്. നിലവിൽ കിഴക്ക്, പടിഞ്ഞാറ് ഗോദാവരി ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ 60,000 ത്തിലധികം പേർ ഉണ്ട്.

അതേസമയം ഗുജറാത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായ കനത്ത മഴയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി. നദികൾ കരകവിഞ്ഞൊഴുകിയതിനാൽ സംസ്ഥാനത്തെ 108 അണക്കെട്ടുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സബർകന്ത, അഹമ്മദാബാദ്, ഗാന്ധിനഗർ, പാടൻ, സൂററ്റ് എന്നിവയാണ് കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങൾ.

രാജസ്ഥാൻ, സൗരാഷ്ട്ര, കച്ച് മേഖലകളിൽ ഇന്നലെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാജസ്ഥാനിലും ഗുജറാത്തിലും കനത്ത മഴയാണ് രേഖപ്പെടുത്തിയത്.

Eng­lish sum­ma­ry: Rain in dif­fer­ent states

You may also like this video;