സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് വേനല്‍മഴയ്ക്കു സാധ്യത

Web Desk
Posted on May 10, 2019, 9:49 am

തിരുവനന്തപുരം: തെക്കന്‍ ജില്ലകളില്‍ ഇന്ന് വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 12,13 തീയതികളില്‍ മഴ വ്യാപകമായേക്കാമെന്നും അറിയിപ്പുണ്ട്. അതേസമയം കടലിലെ താപനിലയില്‍ വരുന്ന വ്യതിയാനം കരയിലെ മര്‍ദമേഖലകളിലും കാറ്റിന്റെ ഗതിയിലും മാറ്റമുണ്ടാക്കുമെന്നും ഇന്നു രാത്രി 11.30 വരെ തീരപ്രദേശത്ത് കടല്‍ പ്രക്ഷുബ്ധമാകാനും 2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരമാലകളുണ്ടാകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.