കോട്ടയം ജില്ലയിലെ പാലായില്‍ കനത്ത മഴ. നിരവധി സ്ഥലത്ത് റോഡുകള്‍ വെള്ളത്തിനടിയിലായി. പാലാ ടൗൺ, കുരിശുപള്ളിക്കവല തുടങ്ങിയ സ്ഥലങ്ങളില്‍ ഗതാഗത തടസം നേരിടുന്ന വിധം വെള്ളം ഉയർന്നിട്ടുണ്ട്.
റേഡരികിൽ നിർത്തിയിട്ടിരിക്കുന്ന ഇരുചക്രവാഹനങ്ങളിൽ വെള്ളം കയറി. സമീപത്തെ കടകളിലേക്ക് വെള്ളം കയറുന്ന സാഹചര്യമുള്ളതിനാൽ വ്യാപാരികളും ആശങ്കയിലാണ്.
English summary: Rain in kottayam pala