September 28, 2022 Wednesday

Related news

September 25, 2022
September 9, 2022
September 5, 2022
September 4, 2022
August 30, 2022
August 29, 2022
August 20, 2022
August 17, 2022
August 16, 2022
August 12, 2022

കാലം തെറ്റി പെയ്യുന്ന മഴയെ നിസാരവല്‍ക്കരിക്കരുത്; കര്‍ഷകര്‍ക്ക് ഗുണപ്രദമാകും

Janayugom Webdesk
നെടുങ്കണ്ടം
September 26, 2020 8:58 pm

കാലവര്‍ഷം കഴിയാറായ ഈ സെപ്തംബറില്‍ പെയ്ത കനത്ത മഴ ഏലം കര്‍ഷകര്‍ക്ക് കൂടുതല്‍ ഗുണപ്രദമാകുമെന്ന് വിദഗ്ധര്‍. കഴിഞ്ഞ 25 വര്‍ഷത്തെ  സെപ്തംബര്‍ മാസത്തെ മാത്രം എടുത്ത മഴയുടെ കണക്കിലാണ് ഈ മാസം, മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചതെന്ന് മൈലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. ഈ മഴ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏലച്ചെടിയില്‍ അധികം പൂവിടുന്നതിനും കൂടുതല്‍ കായ്ഫലം ലഭിക്കുന്നതിന് കാരണമാകും. ഒപ്പം അഴുകല്‍ രോഗം മൂലം ഏലം നശിക്കുവാനുള്ള സാധ്യതയിലേയ്ക്കും വിരല്‍ചൂണ്ടുന്നു. മു

ന്‍കാലങ്ങളില്‍ കാലവര്‍ഷം തീരുന്നത് ആഗസ്റ്റ് മാസത്തോടെയാണ്. സെപ്തംബര്‍ മാസങ്ങളില്‍ കനത്ത അധികം മഴ ലഭിക്കാറുമില്ല. എന്നാല്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ സെപ്തബര്‍ മാസം 23 വരെ ഹൈറേഞ്ച് മേഖലയില്‍ ലഭിച്ചത് 540.75 മില്ലീമീറ്റര്‍ മഴയാണ്. 25 വര്‍ഷത്തെ സെപ്തംബര്‍ മാസത്തെ മാത്രം കണക്ക് പരിശോധിക്കുമ്പോള്‍ ഇത് ശരാശരിയേക്കാള്‍ 58.55 ശതമാനം കൂടുതലാണ്.

ഇപ്പോള്‍ ഉണ്ടായ കാലവസ്ഥ വ്യതിയാനം കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനത്തിനെ വലിയ തോതില്‍ ബാധിക്കും. വീണ്ടും കനത്ത മഴ പെയ്തതോടെ മണ്ണിന് കൂടുതല്‍ ആര്‍ദ്രയ്ക്ക് കാരണമാകുന്നു. ഇത് ഏലച്ചെടിയ്ക്ക് വിവിധ തരത്തിലുള്ള അഴുകല്‍ രോഗം എന്നിവ പിടിപെടാനും പെട്ടെന്ന് നശിക്കുവാനും കാരണമായി തീരുന്നു.  അതിനാല്‍ ഏലം കര്‍ഷകര്‍ ജാഗ്രരൂപരായി ഇരിക്കണമെന്നും കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ഗവേഷകര്‍ നിര്‍ദ്ദേശം നല്‍കുന്നു. അഴുകലിനെ പ്രതിരോധിക്കുവാന്‍ തെളിച്ചമുള്ള ദിവസങ്ങളില്‍ ബോഡോ മിശ്രിതം ചെടികളില്‍ തളിക്കുക, മണ്ണില്‍ കുമ്മായം ഇടുക, ട്രൈക്കോഡര്‍മ എന്ന മിത്ര കുമിള്‍ ഏലച്ചെടികളുടെ ചുവട്ടില്‍ നേരിട്ട് ചേര്‍ക്കുകയോ, ട്രൈക്കോഡര്‍മ സംമ്പുഷ്ട ചാണകം നിര്‍മ്മിച്ച് ഏലത്തിന്റെ കടയ്ക്കല്‍ ഇട്ട് നല്‍കുന്നത് അഴുകല്‍,വാട്ടരോഗം എന്നിവ പ്രതിരോധിക്കുക തുടങ്ങിയവ കൂടതല്‍ ഫലപ്രദമാണ്. കുരുമുളക്, വെറ്റില, തെങ്ങ്, പച്ചക്കറി എന്നിവയുടെ കടയ്ക്കലും ട്രൈക്കോഡര്‍മ്മ ഫലപ്രദമാണ്.

2018‑ലെ മഹപ്രളയത്തിനോടനുബന്ധിച്ച് വലിയ കാലവസ്ഥ വ്യതിയാനമാണ് ഹൈറേഞ്ചിലും ഉണ്ടായിരിക്കുന്നത്. ഇത് ഏലത്തിന്റെ ഉല്‍പ്പാദനത്തിനെ അനുകൂലമായും പ്രതികൂലമായും ബാധിച്ചു. മണ്ണ് പരിശോധനയിലൂടെയും മഴയുടെ അളവ് കണക്കാക്കിയും  മണ്ണിന്റെ ഘടനയിലുള്ള മാറ്റം, ഈര്‍പ്പം, അമ്ലത എന്നിവ വിലയിരുത്തി കാര്‍ഷിക വിളകളുടെ രോഗ പ്രതിരോധശേഷി നടപടികള്‍ കര്‍ഷകര്‍ സ്വീകരിക്കണമെന്ന്  മൈലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്‍മാര്‍ നിര്‍ദ്ദേശിക്കുന്നു.

Eng­lish sum­ma­ry: Rain in sep­tem­ber will help farmers

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.