June 5, 2023 Monday

Related news

May 9, 2023
December 31, 2022
February 1, 2022
July 18, 2021
July 17, 2021
November 18, 2020
October 10, 2020
September 22, 2020
September 5, 2020
September 2, 2020

യുഎഇയിലെ കൃത്രിമമഴ കേരളത്തിനും അനുഗ്രഹം

കെ രംഗനാഥ്
 അബുദാബി
January 22, 2020 10:18 pm

മേഘങ്ങളില്‍ നിന്നു ചുരണ്ടിയെടുക്കുന്ന യുഎഇയിലെ കൃത്രിമമഴ അയലത്തെ ഒമാനു മാത്രമല്ല അറബിക്കടലില്‍ തൊട്ടുകിടക്കുന്ന കേരളത്തിനും ലക്ഷദ്വീപിനും കര്‍ണ്ണാടകത്തിനും അനുഗ്രഹമാകുന്നുവെന്ന് പഠനങ്ങള്‍. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ കൃത്രിമമഴ തിമിര്‍ത്തുപെയ്തപ്പോള്‍ ഒമാനിലും ലക്ഷദ്വീപിലും കേരളത്തിന്റെ പല ഭാഗങ്ങളിലും നല്ല മഴ പെയ്തത് ഇതിന്റെ സൂചനയാണെന്ന് യുഎഇയുടെ മഴ ശാക്തീകരണ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന വിദഗ്ധര്‍ കരുതുന്നു.

കാലാവസ്ഥാവ്യതിയാനംമൂലം കഴിഞ്ഞ 40 വര്‍ഷമായി ഗള്‍ഫ് മേഖലയിലും കേരള, കര്‍ണാടക, കൊങ്കണ്‍ മേഖലയിലും കടുത്ത ഉഷ്ണം അനുഭവപ്പെട്ടതിന് കൃത്രിമമഴയിലൂടെ വലിയ ശമനമുണ്ടായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. വിമാനങ്ങളില്‍ ഘടിപ്പിച്ച സംവിധാനമുപയോഗിച്ച് മേഘക്കെട്ടുകളില്‍ ഉപ്പുവിതറിയാണ് മഴ പെയ്യിക്കുന്നത്. മഴ മേഘങ്ങളുണ്ടെങ്കില്‍ ആവശ്യമുള്ളപ്പോഴെല്ലാം മഴപെയ്യിക്കാന്‍ കഴിയുന്ന ഈ സാങ്കേതികവിദ്യ നിരവധി വിദേശരാജ്യങ്ങള്‍ ഇപ്പോള്‍ പ്രയോഗിച്ചുവരുന്നുണ്ട്. ഇതുവഴി ആഫ്രിക്കന്‍ മരുഭൂമികളിലും സൗദി അറേബ്യയിലും കൃത്രിമ പേമാരി തന്നെ സൃഷ്ടിക്കപ്പെട്ടു.

പ്രളയത്തിന്റെ നാടായി മാറിയ കേരളത്തില്‍ കടുത്ത വരള്‍ച്ചക്കാലത്ത് ഈ സാങ്കേതികവിദ്യയനുസരിച്ചു മഴപെയ്യിച്ചാല്‍ കാര്‍ഷികോല്പാദനത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടാക്കാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ പല നെല്‍പ്പാടങ്ങളും അനാവൃഷ്ടിമൂലം കരിഞ്ഞുണങ്ങിയ വാര്‍ത്തകളാണ് ദിനംപ്രതി വന്നുകൊണ്ടിരിക്കുന്നത്. തീരെ ചെലവു കുറഞ്ഞ കൃത്രിമ മഴവിദ്യ ആവശ്യാനുസരണം ഉപയോഗിച്ചാല്‍ കാര്‍ഷികമേഖലയിലെ ഈ നഷ്ടം ഒഴിവാക്കാനുമാവും. കൃത്രിമമഴ മുഖേന കാലാവസ്ഥയെ മെരുക്കിയെടുക്കാനാവുന്ന സാങ്കേതികവിദ്യ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവുംകൊണ്ട് പൊറുതിമുട്ടുന്ന സാഹചര്യത്തില്‍ വലിയൊരു അനുഗ്രഹമാണെന്നും യുഎഇ കാലാവസ്ഥാ ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഒമാര്‍ അല്‍റഷീദിയും കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ. സെയ്ത് അല്‍ സാമിയും അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.