Web Desk

തിരുവനന്തപുരം

May 04, 2021, 5:59 pm

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: വയനാട് ജില്ലയില്‍ യെല്ലോ അലര്‍ട്ട്

Janayugom Online

കേരളത്തിൽ വേനൽമഴ വീണ്ടും ശക്തി പ്രാപിക്കുന്നു. എട്ട് വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വയനാട് ജില്ലയിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ വയനാട്, പത്തനംതിട്ട ജില്ലകളിലും അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക്-കിഴക്ക് അറബിക്കടലിനോട് ചേർന്നുള്ള കേരള കർണാടക തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നതാണ് അറിയിപ്പ്. കേരളത്തിൽ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.

eng­lish sum­ma­ry; rain ker­ala; wayanad dis­trict yel­low alert

you may also like this video;