Web Desk

തിരുവനന്തപുരം

August 15, 2020, 5:36 pm

മഴമറ ഉപയോഗിച്ചുള്ള കൃഷിരീതിയെ കർഷകർ ആവേശപൂർവം സ്വീകരിച്ചു: മുഖ്യമന്ത്രി

Janayugom Online

സംസ്ഥാനത്തെ മഴമറ ഉപയോഗിച്ചുള്ള കൃഷിരീതിയെ കർഷകർ ആവേശപൂർവം സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കാർഷിക മേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ ഇതുവരെ നടപ്പിലാക്കിയത്. അവയിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച മഴമറ/റെയിൻ ഷെൽറ്റർ ഉപയോഗിച്ചുള്ള പച്ചക്കറി കൃഷിരീതിയുടെ വ്യാപനം. പച്ചക്കറിക്കൃഷി രംഗത്ത് ഉല്പാദനം ഗണ്യമായ തോതിൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഈ കൃഷിരീതിയെ കർഷകർ ആവേശപൂർവം സ്വീകരിച്ചതായാണ് കാണാൻ കഴിയുന്നത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇതുവരെ 440 മഴമറകൾ സ്ഥാപിച്ചു കഴിഞ്ഞു. ഏകദേശം 42,535 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കൃഷി നടത്തുന്നു. ഈ മാസം അവസാനത്തോടെ പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കും. ഏകദേശം ഒരുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 1076 മഴമറകള്‍ സ്ഥാപിച്ചു കൃഷി നടത്തും. മഴമറയില്‍ വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ കൃഷി ചെയ്യുവാന്‍ സാധിക്കും. ഇവ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ 75 ശതമാനം സബ്സിഡി (പരമാവധി 50000 രൂപ വരെ) നല്‍കുന്നുണ്ട്. ഭക്ഷ്യ സ്വയംപര്യാപ്തത കൈവരിക്കുക എന്ന നമ്മുടെ ലക്ഷ്യത്തിലേക്കുള്ള ഫലപ്രദമായ കാൽവയ്പുകളിലൊന്നാണ് മഴമറ കൃഷിരീതിയുടെ വ്യാപനെമന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Eng­lish sum­ma­ry: Rain shel­ter cul­ti­va­tion in kerala
You may also like this video;