പുറത്തും മഴ അകത്തും മഴ; ഇന്റര്‍സിറ്റി എക്‌സ്പ്രസിലെ ദുരിത യാത്ര പങ്കുവെച്ച് വിനോദ് കോവൂര്‍

Web Desk
Posted on July 20, 2019, 8:25 pm

ഇന്‍റര്‍സിറ്റി എക്സ്പ്രസിലെ ദുരിതയാത്ര ലൈവിലൂടെ പങ്കുവെച്ച് നടന്‍ വിനോദ് കോവൂര്‍. ട്രെയിനിലെ മഴ നനഞ്ഞുകൊണ്ടുള്ള യാത്രയെന്ന് വിശേഷിപ്പിച്ചാണ് വിനോദ് കോവൂര്‍ വീഡിയോ പങ്കുവെയ്ക്കുന്നത്. യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടിയും യാത്ര ചെയ്യുന്നതായി വീഡിയോയില്‍ കാണാം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനുള്ളിലും മഴ ചോരുന്നതായി വിനോദ് കോവൂര്‍ പറയുന്നു.