കേരളത്തില്‍ കനത്ത മഴ തുടരും; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Web Desk

തിരുവനന്തപുരം

Posted on June 13, 2020, 6:43 pm

സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തന്നെ തുടർന്ന് കൊണ്ടിരിക്കുകയാണ്. കേരളത്തിലും ലക്ഷദ്വീപിലും പല പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ ലഭിച്ചു. വരും ദിവസങ്ങളിലും സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ആലപ്പുഴയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്.

അഗത്തി, ചേര്‍ത്തല, വൈക്കം, ചാലക്കുടി, എനമക്കല്‍, ഇരിങ്ങാലക്കുട, കുന്നങ്കുളം, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ രണ്ട് സെന്റിമീറ്റര്‍ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. ജൂണ്‍ 17 വരെ കേരളത്തിലും ലക്ഷദ്വീപിലും മാഹിയിലും മഴ തുടരുമെന്നാണ് റിപ്പോര്‍റ്റുകൾ പറയുന്നത്. കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് അടുത്ത മൂന്ന് ദിവസത്തേക്ക് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മിമി മുതല്‍ 115.5 മിമി വരെ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Eng­lish sum­ma­ry; Rain updates

you may also like this video;